Mammootty - Mahesh Narayanan Film: മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രം ഏപ്രിലില്‍ ആരംഭിക്കും, ഒപ്പം ഫഹദും കുഞ്ചാക്കോ ബോബനും

രേണുക വേണു
ശനി, 20 ജനുവരി 2024 (16:36 IST)
Mammootty - Mahesh Narayanan Film: മമ്മൂട്ടിയും മഹേഷ് നാരായണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഏപ്രിലില്‍ ആരംഭിക്കും. യുഎസിലും യുകെയിലും ഡല്‍ഹിയിലുമായി ചിത്രീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിലാണ്. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 
 
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച സിനിമയാണ് മഹേഷ് നാരായണന്‍ പിന്നീട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാന്‍ പോകുന്നത്. ഇന്ത്യന്‍ 2 ചിത്രത്തിനു വേണ്ടിയാണ് കമല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ചിത്രത്തില്‍ കമല്‍ഹാസനെ അതിഥി വേഷത്തില്‍ കൊണ്ടുവരാനും ആലോചനയുണ്ടെന്നാണ് ഗോസിപ്പുകള്‍. 
 
അതേസമയം വൈശാഖ് ചിത്രം ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനുശേഷം രഞ്ജന്‍ പ്രമോദ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ സദാശിവന്‍ ചിത്രം ഭ്രമയുഗമാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article