Mammootty Kampany: ജിസിസിയില്‍ എങ്ങനെ പണം വാരണമെന്ന് മമ്മൂട്ടിക്ക് നന്നായി അറിയാം; 'ടര്‍ബോ' റിലീസ് ജൂണിലേക്ക് മാറ്റിയത് ഇക്കാരണത്താല്‍

രേണുക വേണു

ചൊവ്വ, 16 ഏപ്രില്‍ 2024 (11:14 IST)
Mammootty - Turbo

Mammootty Kampany: മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടര്‍ബോ'. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 13 നാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വേനല്‍ അവധിക്കാലം ലക്ഷ്യമിട്ട് മേയ് ആദ്യവാരം ടര്‍ബോ റിലീസ് ചെയ്‌തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജൂണില്‍ മതി റിലീസ് എന്ന് മമ്മൂട്ടി കമ്പനി തീരുമാനിക്കാന്‍ ഒരു കാരണമുണ്ട്..! 
 
ജൂണ്‍ 17 നാണ് ഇത്തവണ ബക്രീദ്. ജിസിസി രാജ്യങ്ങളില്‍ വലിയ പെരുന്നാളിനോടു അനുബന്ധിച്ച് ഒരാഴ്ച അവധിയുണ്ട്. ജിസിസി മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് ടര്‍ബോ റിലീസ് ജൂണ്‍ 13 ന് തീരുമാനിച്ചത്. ജിസിസിയില്‍ മികച്ച കളക്ഷന്‍ നേടാന്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്. മാത്രമല്ല രണ്ട് മാസം മുന്‍പ് റിലീസ് തീരുമാനിച്ചതിനാല്‍ വേണ്ടവിധം പ്രൊമോഷന്‍ നല്‍കാനും മമ്മൂട്ടി കമ്പനിക്ക് സമയമുണ്ട്. ഇതിനകം തന്നെ ടര്‍ബോയുടെ ഓവര്‍സീസ് റൈറ്റ് റെക്കോര്‍ഡ് തുകയ്ക്കു വിറ്റു പോയിട്ടുണ്ട്. 
 
കൂടുതല്‍ സ്‌ക്രീനുകള്‍ സ്വന്തമാക്കുകയാണ് മമ്മൂട്ടി കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ ഷോയ്ക്കു ശേഷം പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചാല്‍ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ടര്‍ബോ സ്വന്തമാക്കാനാണ് സാധ്യത. വലിയ പെരുന്നാള്‍ വാരം കേരളത്തിലും മികച്ച രീതിയില്‍ തിയറ്റര്‍ ബിസിനസ് നടക്കാന്‍ സാധ്യതയുണ്ട്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് ജൂണ്‍ 13 ന് ടര്‍ബോയുടെ റിലീസ് തീരുമാനിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍