മമ്മൂട്ടിയുടെ 'കാതല്‍' ആമസോണ്‍ പ്രൈമില്‍, സ്ട്രീമിങ് ആരംഭിച്ചത് ഇന്ത്യക്ക് പുറത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 4 ജനുവരി 2024 (15:15 IST)
മമ്മൂട്ടിയുടെ 'കാതല്‍' ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ജിയോ ബേബി ചിത്രം ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലാണ് ചിത്രം വാടകയ്ക്ക് ലഭിക്കുക. ഈ വാരത്തില്‍ തന്നെ ചിത്രം സൗജന്യമായി സ്ട്രീമിംഗ് ആരംഭിക്കും എന്നും പറയപ്പെടുന്നു. 
വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി വിസ്മയിപ്പിച്ചപ്പോള്‍ കാതല്‍ കാണാന്‍ തിയറ്ററുകളില്‍ ആളുകള്‍ക്ക് കുറവുണ്ടായിരുന്നില്ല.നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.വലിയ ബഹളങ്ങള്‍ ഇല്ലാതെ എത്തിയ ചിത്രം ഭേദപ്പെട്ട ഓപ്പണിങ് സ്വന്തമാക്കിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article