മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയര്‍ന്നു, പ്രതിഫലം 7 കോടി?

ബുധന്‍, 25 ജൂലൈ 2018 (15:08 IST)
മമ്മൂട്ടി മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്. അബ്രഹാമിന്‍റെ സന്തതികള്‍ എന്ന സിനിമയുടെ അസാധാരണ വിജയത്തോടെ മഹാനടന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒട്ടേറെ വമ്പന്‍ പ്രൊജക്ടുകളാണ് മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നത്.
 
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തില്‍ അഭിനയിച്ചുവരികയാണ് മമ്മൂട്ടി ഇപ്പോള്‍. സേതുവിന്‍റെ കുട്ടനാടന്‍ ബ്ലോഗ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. തമിഴ് ചിത്രം പേരന്‍‌പ് പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണവും പുരോഗമിക്കുന്നു.
 
ലാല്‍ ജോസ്, രഞ്ജിത്, സിദ്ദിക്ക്, രമേഷ് പിഷാരടി, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരുടെ സിനിമകളും ഈ വര്‍ഷം മമ്മൂട്ടി പരിഗണിക്കുന്നുണ്ട്. മമ്മൂട്ടിയുടെ പ്രതിഫലം അഞ്ചുകോടി മുതല്‍ ഏഴുകോടി വരെയാണെന്നാണ് ലഭ്യമാകുന്ന ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
ചിത്രത്തിന്‍റെ ലാഭവിഹിതം, പ്രത്യേക ഏരിയകളിലെ വിതരണാവകാശം എന്നീ നിലകളില്‍ മമ്മൂട്ടി നിലവില്‍ പ്രതിഫലം കൈപ്പറ്റുന്നില്ല. എന്നാല്‍ ഭാവിയില്‍ ആ രീതിയിലും മെഗാസ്റ്റാര്‍ പ്രതിഫലം വാങ്ങാന്‍ സാധ്യത കാണുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍