സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാൽ മുഖ്യ അതിഥിയായെത്തുന്നതിനെത്തുടർന്നുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇതേത്തുടർന്ന് ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട നിവേദനവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും അവസാനവുമില്ല. സംഭവം മോഹൻലാൽ ആരാധകരുടെയും ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകരുടെയും കടുത്ത എതിർപ്പിനും വഴിവച്ചിരുന്നു.
എന്നാൽ, വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ഡോ. ബിജു തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്‌തിരിക്കുകയാണ്. ബിജുകുമാർ ദാമോദരൻ എന്ന പേർസണൽ പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിജുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:-
“എന്റെ പേരിൽ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്.’’
ടെലിഫോണിൽ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്. സാംസ്കാരിക കേരളത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് മേൽ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വർണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോൾ അവർ പൂർണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കൾച്ചറൽ ഫാസിസം ഈ നാട്ടിൽ ഇല്ലല്ലോ…