ദുൽഖറിന് പുരസ്കാരം നൽകാൻ സുൽഫത്തിനെ വിളിച്ചു, ദേഷ്യം കടിച്ചമർത്തി മമ്മൂട്ടി!

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (12:20 IST)
പൊതുവേദികളിൽ മമ്മൂട്ടിക്കൊയ്പ്പം പങ്കെടുക്കുന്ന ഭാര്യ സുൽഫത്ത് പൊതുവെ നിശബ്ദയാണ്. സ്റ്റേജിൽ കയറി സുൽഫത്ത് അങ്ങനെ സംസാരിക്കാറില്ല. എന്നാൽ യൂറോപ്പിലെ ആദ്യ മലയാ‌ളം ചാനലായ ആനന്ദ് ടിവിയുടെ അവാർഡ് നിശയിൽ പതിവിന് വിപരീതമായി ഒരു സംഭവം നടന്നു. മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി കുടുംബസമേതം ആയിരുന്നു അവാർഡിൽ പങ്കെടുക്കാനെത്തിയത്. 
 
മലയാളത്തിലെ മികച്ച നടനുള്ള അവാർഡ് ദുൽഖർ സൽമാൻ ആയിരുന്നു. ദുൽഖറിന് അവാർഡ് നൽകാൻ സുൽഫത്തിനെ അവതാരക ജുവൽ മേരി ക്ഷണിച്ചതായിരുന്നു എല്ലാത്തിനു തുടക്കം. അതുവരെ പരിപാടി കണ്ട് രസിച്ചിരുന്ന മമ്മൂട്ടിയുടെ മുഖം പെട്ടന്നാണ് മാറിയത്. ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ മുഖം ചുവന്നു. വരില്ലെന്ന് പറഞ്ഞെങ്കിലും ദുൽഖറിന്റേയും ഭാര്യ അമാലിന്റേയും നിർബന്ധത്തിൽ സുൽഫത്തിന് സ്റ്റേജിൽ കയറേണ്ടി വന്നു.
 
സുൽഫത്തിൽ നിന്നും അവാർഡ് സ്വീകരിച്ച ദുൽഖർ സംസാരിച്ചു. 'ഇതെന്റെ ഏറ്റവും സ്‌പെഷ്യല്‍ പുരസ്‌കാരമാണ്. എന്റെ ഏറ്റവും വലിയ വിമര്‍ശകയും ആരാധികയുമായ ഉമ്മച്ചിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സ്‌റ്റേജില്‍ ആദ്യമായിട്ടാണ് ഉമ്മച്ചി. അതിന്റെ വിറയല്‍ ഉണ്ട്' ദുല്‍ഖര്‍ അത് പറഞ്ഞു തീരുമ്പോഴേക്കും നില ശാന്തമായിരുന്നു. മമ്മൂട്ടിയുടെ മുഖത്തും ചിരി കണ്ടു തുടങ്ങി. ദൃശ്യങ്ങൾ ഒരു പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തപ്പോഴാണ് ഇക്കാര്യം പാപ്പരാസികൾ കണ്ടെത്തിയത്.
Next Article