Mammootty-Geo Baby Film: ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ സംവിധായകന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍ !

വ്യാഴം, 25 ഓഗസ്റ്റ് 2022 (07:40 IST)
Mammootty-Geo Baby Film: ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിയോ ബേബിയുടെ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ജിയോ ബേബി സംവിധാനം ചെയ്ത ശ്രീധന്യ കേറ്ററിങ് സര്‍വീസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്ററുകളിലേക്ക് എത്തും. ഈ സിനിമയ്ക്ക് ശേഷമാകും മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കുകയെന്ന് ജിയോ ബേബി പറഞ്ഞു. 
 
മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രമാണ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. രണ്ട് പേര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥ കേട്ടപ്പോള്‍ തന്നെ ഇത് മമ്മൂക്കയല്ലാതെ ആര് ചെയ്യുമെന്ന് ചോദിച്ചു. മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. ഒന്ന്, രണ്ട് സജഷന്‍സ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് എന്തുകൊണ്ട് ഈ ചിത്രം ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചെന്ന് മനസ്സിലായതെന്നും ജിയോ ബേബി സൗത്ത്‌റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍