എല്ലാവരും സ്വാഗതം ചെയ്തത് നിവിൻ പോളിയെ, മമ്മൂട്ടിയെ ആരും ശ്രദ്ധിച്ചില്ല!

Webdunia
തിങ്കള്‍, 20 ജൂണ്‍ 2016 (11:21 IST)
ഹൈദരാബാദിൽ വെച്ച് നടന്ന ബ്രിട്ടാനിയ ഫിലിം ഫെയർ അവാർഡ് ചടങ്ങിൽ എല്ലാവരും വന്ന് സ്വാഗതം ചെയ്തതും കെട്ടിപ്പിടിച്ചതും നിവിൻ പോളിയെ ആയിരുന്നു. മമ്മൂട്ടിയെ ആരും ശ്രദ്ധിച്ചില്ലത്രെ. ഫിലിം ഫെയര്‍ പുരസ്‌കാരത്തിനെത്തിയ മമ്മൂട്ടി മുഴുവന്‍ സമയവും ഫോണിലായിരുന്നുവെന്നാണ് സംസാരം.
 
കാര്‍പെറ്റില്‍ നടന്ന് വന്നപ്പോള്‍ പോലും പലരും മമ്മൂട്ടിയെ ശ്രദ്ധിച്ചില്ലത്രെ. എന്നാല്‍ നിവിന്‍ പോളി എത്തിയപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ യുവതാരത്തിലായി. കാര്‍പെറ്റിലും നടനെ സ്വീകരിക്കാന്‍ ആളുണ്ടായിരുന്നു. അല്ലു അർജ്ജുൻ വന്നപ്പോൾ നിവിനെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്തു. ബാഹുബലി താരം റാണ ദഗുപതി വന്നപ്പോഴും നിവിന്‍ പോളിയെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്തു മടങ്ങി.
 
ഫുൾടൈം ഫോണിൽ തന്നെയായിരുന്നു മെഗാസ്റ്റാർ. പുരസ്‌കാരം നേടിയ യുവതാരങ്ങളോടൊക്കെ എനിക്ക് അസൂയ തോന്നുന്നു എന്ന് മെഗാസ്റ്റാര്‍ പറഞ്ഞു. ഈ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ പുരസ്‌കാരങ്ങള്‍ നേടുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. ഒരു നടന്‍ എന്ന നിലയില്‍ ഞാനിപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article