മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതല്‍' തിയറ്ററുകളിലേക്ക്; വീണ്ടും ഞെട്ടിക്കാന്‍ മെഗാസ്റ്റാര്‍

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (19:55 IST)
പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍' നവംബര്‍ 24 ന് തിയറ്ററുകളിലേക്ക്. വേള്‍ഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്യുക. തെന്നിന്ത്യന്‍ നായിക ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് 'കാതല്‍' നിര്‍മിച്ചിരിക്കുന്നത്. 
 
റിലീസിന് മുന്‍പ് ഇന്ത്യന്‍ പനോരമയില്‍ കാതല്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് മലയാള സിനിമകളില്‍ ഒരെണ്ണം കാതലാണ്. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതെന്ന് പനോരമയിലെ ജൂറി അംഗമായ കെ.പി.വ്യാസന്‍ പറയുന്നു. 
 
കാതലിലെ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ധൈര്യം അപാരമാണെന്നും ഈ സിനിമയും മമ്മൂട്ടി എന്ന നടന്റെ പ്രകടനവും പ്രേക്ഷകരെ അമ്പരിപ്പിക്കുമെന്നും വ്യാസന്‍ പറഞ്ഞു. ഗോവ ഫിലിം ഫെസ്റ്റിവലിലെ സര്‍പ്രൈസ് ആയിരിക്കും കാതല്‍ എന്ന ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article