നന്ദി വീണ്ടും വരിക, തന്ത്രം, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, സംഘം തുടങ്ങിയ സിനിമകളിലാണ് മമ്മൂട്ടി കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയത്. രാജമാണിക്യം ഒക്കെ എത്തിയപ്പോഴേക്കും മമ്മൂട്ടിച്ചിത്രങ്ങളില്‍ ഹ്യൂമര്‍ എന്തായാലും ആവശ്യമാണെന്ന സ്ഥിതിയായി.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഉണ്ട’ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. മമ്മൂട്ടിക്ക് ഈ സിനിമയില്‍ പൊലീസ് വേഷമാണെങ്കിലും കോമഡി കഥാപാത്രമാണ്. അതായത്, നമ്മള്‍ നന്ദി വീണ്ടും വരികയിലൊക്കെ കണ്ട രീതിയിലുള്ള പൊലീസുകാരന്‍. കക്ഷിയെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നക്സല്‍ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചാലോ? കോമഡി തന്നെ അല്ലേ!
ഷാം കൌശലാണ് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്. അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുധി കോപ്പ, ജേക്കബ് ഗ്രിഗറി തുടങ്ങിയവര്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം. ഗാവമിക് യു ആരി ആണ് ക്യാമറ.