‘അവർ പറയുന്നു എനിക്ക് തലക്കനമാണെന്ന്’: മമ്മൂട്ടി

വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (16:56 IST)
കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. വക്കീൽ കുപ്പായമണിയാൻ പഠിച്ച മുഹമ്മദ് കുട്ടി ഒടുവിൽ എത്തിച്ചേർന്നത് സിനിമയുടെ മായിക പ്രഭയിൽ മമ്മൂട്ടിയായാണ്. മുഹമ്മദ് കുട്ടിയെന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യത്തെ പേരെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. 
 
മുഹമ്മദ് കുട്ടി സിനിമയിൽ എത്തിയപ്പോൾ മമ്മൂട്ടിയെന്ന് മറ്റിയതല്ലെന്നും അത് അങ്ങനെ ആയി പോയതാണെന്നും മമ്മൂട്ടി പറയുന്നു. മുഹമ്മദ്‌കുട്ടി എന്ന പേര് വേഗത്തിൽ ഉച്ചരിച്ചു ഉച്ചരിച്ചു ഒടുവിൽ മമ്മൂട്ടി എന്ന് ലോപിക്കുകയായിരുന്നു. അത് തന്റെ പെറ്റ് നെയിമോ നിക്ക് നെയിമോ ആയി കൂട്ടാം എന്ന് മമ്മൂട്ടി പറയുന്നു.
 
“ഞാനൊരു താരമെന്ന നിലയില്‍ പെരുമാറാറില്ല. ഒരു താരമെന്ന് സ്വയം തോന്നാറില്ല. പക്ഷേ, ഞാന്‍ എളിമയും വിനയവുമുള്ള ലാളിത്യമുള്ള ഒരാളാണെന്നു പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുക പോലുമില്ല. അവര്‍ പറയുന്നത് എനിക്ക് തലക്കനമാണെന്നാണ്. ” – മമ്മൂട്ടി പറയുന്നു .
 
അനുഭവങ്ങൾ പാളിച്ചകളിലൂടെ അരങ്ങേറിയ മമ്മൂട്ടി താരമായത് 1983ഇൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത സിനിമയിലാണ്. അതിലും അഭിഭാഷകന്റെ വേഷമായിരുന്നു. അത് ക്ലിക്ക് ആയി.”അതോടെ ഞാനൊരു ഹീറോ ആയി. അതിനും മുന്‍പ് കരിയറിലെ ആദ്യ വര്‍ഷത്തില്‍, 1981-ല്‍ എനിക്ക് കേരള സര്‍ക്കാറിന്റെ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ലഭിച്ചു. 84, 85 വര്‍ഷങ്ങളില്‍ മികച്ച നടനായി.” മമ്മൂട്ടി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍