ഇപ്പോൾ, ലൂസിഫറിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വി തന്നെ എത്തിയിരിക്കുകയാണ്. തന്റെ ട്വറ്റര്‍ പേജിലൂടെയായിരുന്നു താരം അനുഭവങ്ങൾ പങ്കുവെച്ചത്. 'ഒരാഴ്ച കൂടിയുണ്ട്, ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്, ഇതിഹാസ തുല്യരായ കലാകാരന്‍മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. നയന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു. ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും' പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.