Mammootty: മമ്മൂട്ടി കൊച്ചിയിലേക്ക്, യുവനടന്‍മാര്‍ക്കൊപ്പം കാമിയോ വേഷം

രേണുക വേണു

വെള്ളി, 17 ഒക്‌ടോബര്‍ 2025 (11:11 IST)
Mammootty: രോഗമുക്തി നേടി സിനിമയില്‍ സജീവമായ മമ്മൂട്ടി കേരളത്തിലേക്ക് എത്തുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ടി'ന്റെ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷമാകും മമ്മൂട്ടി കൊച്ചിയില്‍ എത്തുക. 
 
പാട്രിയോട്ടിന്റെ കൊച്ചി ഷെഡ്യൂളില്‍ മമ്മൂട്ടി ഭാഗമാകും. അതിനുശേഷം അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച'യില്‍ കാമിയോ വേഷം ചെയ്യും. 'ചത്താ പച്ച'യുടെ മമ്മൂട്ടി ഭാഗമാകുന്ന സീനുകളുടെ ചിത്രീകരണവും കൊച്ചിയിലാണ് നടക്കുക. റെസ്ലിങ് പ്രമേയമാക്കി ഒരുക്കുന്ന 'ചത്താ പച്ച'യില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്നാണ് 'ചത്താ പച്ച' നിര്‍മിക്കുന്നത്. 
 
WWE റെസ്ലിങ്ങില്‍ പ്രചോദിതരായ നാട്ടിന്‍പുറത്തെ ഏതാനും യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ഏറെ സുപ്രധാനമായ കാമിയോ വേഷമാണ് മമ്മൂട്ടിയുടേതെന്നാണ് റിപ്പോര്‍ട്ട്. നവംബറില്‍ മമ്മൂട്ടിയുടെ കളങ്കാവല്‍ റിലീസ് ഉണ്ടാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍