ഇനി മമ്മൂട്ടിയുടെ 'ആറാട്ട്'; ബി.ഉണ്ണികൃഷ്ണന്‍ ചിത്രം വരുന്നു, പ്രധാന വേഷങ്ങളില്‍ മഞ്ജു വാര്യരും ബിജു മേനോനും !

തിങ്കള്‍, 18 ഏപ്രില്‍ 2022 (17:53 IST)
ദ പ്രീസ്റ്റിന് ശേഷം മമ്മൂട്ടിയും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി മഞ്ജു എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഒരു കുറ്റാന്വേഷണ ത്രില്ലറാണ് ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥ. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടിക്കെന്നും വിവരമുണ്ട്.
 
മമ്മൂട്ടിക്ക് പുറമേ മഞ്ജു വാര്യര്‍, ബിജു മേനോന്‍, സിദ്ധിഖ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍