'ഒരു ഫൺ പരിപാടി തന്നെയാണ് സിനിമ, ഗിരീഷ് എ ഡി ഫ്ലേവർ ഉണ്ടാകും. അതിലെ കഥാപാത്രം ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്', മമിത പറഞ്ഞു.
മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി-മമിത ബൈജു കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ബത്ലഹേം കുടുംബ യൂണിറ്റ്'. പ്രേമലു എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ആയതുകൊണ്ട് വലിയ പ്രതീക്ഷയിലാണ് ആരാധകർ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.