Mamitha Baiju: മമിതയുടെ പ്രതിഫലം 15 കോടി! ഇവൾ ആരാണ് ഇത്രയുമൊക്കെ വാങ്ങാൻ എന്നാണ് അവരുടെ ചോദ്യം: മമിത പറയുന്നു

നിഹാരിക കെ.എസ്

ബുധന്‍, 15 ഒക്‌ടോബര്‍ 2025 (18:13 IST)
പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ സൗത്ത് ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ് ഇഡസ്ട്രിയിൽ മിന്നുംതാരമായി മാറിയിരിക്കുകയാണ് മമിത ബൈജു. കഴിഞ്ഞ ദിവസം തമിഴ് ചിത്രം ഡ്യൂഡിന്റെ ഓഡിയോ ലോഞ്ചിൽ മമിതയ്ക്ക് ലഭിച്ച വരവേൽപ്പ് അമ്പരപ്പിക്കുന്നതായിരുന്നു. മമിതയുടെ പേര് വിളിച്ചത് മുതൽ സദസ് ആർത്തിരമ്പുകയായിരുന്നു. 
 
വിജയ്, സൂര്യ തുടങ്ങി തമിഴ് സിനിമയിലെ വലിയ താരങ്ങൾക്കൊപ്പമുള്ള സിനിമകളാണ് മമിതയുടേതായി അണിയറയിലുള്ളത്. കിടിലൻ സിനിമകളുടെ ലൈനപ്പ് തന്നെയാണ് നടിക്കുള്ളത്. ഇതിനിടെ, താരത്തെക്കുറിച്ചുള്ള വ്യാജ വാർത്തകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
 
തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പായിരുന്നു തന്റെ പ്രതിഫലം 15 കോടിയായി ഉയർത്തിയെന്നത് എന്നാണ് മമിത പറയുന്നത്. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മമിത അതേക്കുറിച്ച് പറഞ്ഞത്. ആരോ ചെയ്തതിന് തന്നെയാണ് സോഷ്യൽ മീഡിയയിൽ പഴി പറയുന്നതെന്നും മമിത പറയുന്നു.
 
'ഞാൻ എന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഈയ്യടുത്ത് വന്ന 15 കോടിയാണ്. അവർ ഇങ്ങനെ ഓരോ സാധനങ്ങളിടും. ചുമ്മാ ഓരോ നമ്പർ ഇടുകയാണ്. മമിത ഒരു പതിനഞ്ച് കോടി വാങ്ങുമായിരിക്കും, കിടക്കട്ടെ എന്നാകും കരുതുന്നത്. അതിന്റെ താഴെ വരുന്ന കമന്റുകൾ കാണണം. ഇവൾ ആരാണ് ഇത്രയുമൊക്കെ വാങ്ങാൻ എന്നാണ്. ആരോ ചെയ്തതിന് പഴി മൊത്തം നമുക്കും', മമിത പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍