പോലീസ് കഥയുമായി ജിത്തു മാധവൻ; നടൻ ആ തമിഴ് സൂപ്പർതാരം?

നിഹാരിക കെ.എസ്

വ്യാഴം, 21 ഓഗസ്റ്റ് 2025 (11:09 IST)
ജിത്തു മാധവൻ എന്ന സംവിധായകനെ മലയാള സിനിമയിൽ എഴുതിച്ചേർത്ത സിനിമയാണ് ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു ഒരുക്കിയ ആവേശം മലയാളവും കടന്ന് ഹിറ്റായിരുന്നു. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ തമിഴ് സൂപ്പർതാരം സൂര്യയുമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. 
 
ഒരു പൊലീസ് കഥയാണെന്നും സൂര്യയുടെ നിർമാണ കമ്പനി തന്നെയായിരിക്കും ചിത്രം നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. സുഷിൻ ശ്യാം ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഈ വർഷം തന്നെ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ഉണ്ടാകുമെന്നും അടുത്ത വർഷം ആയിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നും പറയപ്പെടുന്നു. ഏറെ നാളുകളായി ഈ വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട്.
 
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾ ജിത്തുവോ സൂര്യയോ തള്ളിക്കളഞ്ഞിട്ടില്ല. ഇത് ആരാധകർക്ക് വമ്പൻ പ്രതീക്ഷയാണ് നൽകുന്നത്. ഇത് സംഭവിച്ചാൽ സൂര്യയുടെ ഒരു കിടിലൻ റോൾ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകർ. അടുത്തിടെയായി മറ്റ് ഇൻഡസ്ട്രികളിലെ സംവിധായകർക്ക് അവസരം നൽകുകയാണ് സൂര്യ. 
 
ഇപ്പോൾ തെലുഗ് സംവിധായകനായ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണിത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍