മരുമക്കൾക്ക് സ്വന്തം അമ്മയോടുള്ള അടുപ്പം അമ്മായിയമ്മയോട് ഉണ്ടാവില്ല, പെൺമക്കളുടെ അമ്മമാർ വേണം പറഞ്ഞ് കൊടുക്കാൻ: മല്ലിക സുകുമാരൻ

നിഹാരിക കെ.എസ്
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (14:59 IST)
താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിയും സിനിമയിൽ മുൻനിരയാക്കന്മാർ ആണ്. മൂത്ത മരുമകൾ പൂർണിമ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഇന്ദ്രജിത്തിനെ വിവാഹം കഴിക്കുന്നത്. രണ്ടാമത്തെ മരുമകൾ സുപ്രിയ ഇന്ന് നിർമ്മാതാവാണ്. മക്കൾ രണ്ട് പേരും യാത്രകൾ ഇഷ്‌ടപ്പെടുന്നവരാണ്. കുറച്ച് ദിവസം ഷൂട്ടില്ലെങ്കിൽ ഇവർ യാത്ര പോകുമെന്ന് മല്ലിക പറയുന്നു. 
 
മരുമക്കൾ സഹായത്തിന് സ്വന്തം അമ്മമാരെ കൊണ്ട് പോകും. ചേച്ചിക്ക് പോകണമെന്നില്ലേ എന്ന് ഒരുപാട് പേർ ചോദിക്കാറുണ്ട്. മരുമക്കൾക്ക് സ്വന്തം അമ്മയോടുള്ള അടുപ്പം അമ്മായിയമ്മയോട് ഉണ്ടാവില്ല. സമൂഹം അങ്ങനെയാണ്. ആ അകലം മനപ്പൂർവം അല്ല. എന്നാൽ പെൺമക്കളുടെ അമ്മമാർ അത് പറഞ്ഞ് മനസിലാക്കിക്കൊടുക്കേണ്ടതുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
 
തിരുവന്തപുരത്തും എറണാകുളത്തുമായാണ് നടി താമസിക്കുന്നത്. എറണാകുളത്ത് മക്കൾക്ക് രണ്ട് പേർക്കുമൊപ്പം താമസിക്കാൻ മല്ലിക സുകുമാരൻ തയ്യാറല്ല. സ്വന്തം ഫ്ലാറ്റിലാണ് താമസിക്കുന്നത്. നമ്മൾ ഇരിക്കേണ്ടിടത്ത് ഇരുന്നാൽ സ്നേഹം താനെ വരും. ലക്ഷ്മണ രേഖ കടന്ന് പോയാൽ ചിലപ്പോൾ അതും കുഴപ്പമാകും. ഇപ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെയും കു‌ട‍ുംബം മുന്നോട്ട് പോകുകയാണ്. ഇത് ഇങ്ങനെ അങ്ങ് പോയാൽ മതി. ആവശ്യമുണ്ടെങ്കിൽ എന്റെ രണ്ട് മക്കളും പറന്നെത്തുമെന്ന പൂർണ വിശ്വാസം തനിക്കുണ്ടെന്നും മല്ലിക പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article