'ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച മാസ് സീൻ': അത് മോഹൻലാലിന് ഉള്ളതാണെന്ന് പൃഥ്വിരാജ്

നിഹാരിക കെ എസ്

ബുധന്‍, 4 ഡിസം‌ബര്‍ 2024 (12:15 IST)
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന എമ്പുരാന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മാസ് സിനിമ ഒരുക്കുന്നതിൽ പൃഥ്വിരാജിന് പ്രത്യേക രീതിയുണ്ട്. ലൂസിഫർ മാസ് എലമെന്റ്സ് ഒരുപാടുള്ള സിനിമയായിരുന്നു. ഇപ്പോഴതാ, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസ് സീൻ ഏതാണെന്ന് പൃഥ്വിരാജ് തുറന്നു പറയുന്നു. 
 
സ്ഫടികമാണ് പൃഥ്വിരാജ് ചൂസ് ചെയ്ത ചിത്രം. ഇന്ത്യയിലെ ഏത് ഭാഷയെടുത്താലും അതിലൊന്നും സ്ഫടികത്തെ വെല്ലാൻ മറ്റൊരു സിനിമയില്ലെന്ന് പൃഥ്വി പറയുന്നു. പോലീസ് ആയ വില്ലനെ തല്ലിയ ശേഷം 'ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ളാസ്. ഇത് ചവിട്ടിപ്പൊട്ടിച്ചാൽ നിന്റെ കാൽ ഞാൻ വെട്ടും' എന്ന് പറയുന്നതിനപ്പുറം വലിയ മാസ് ഡയലോഗ് താൻ കേട്ടിട്ടില്ലെന്ന് പൃഥ്വി പറഞ്ഞു.
 
താൻ ഇടയ്ക്കിടെ കാണുന്ന സിനിമയാണ് സ്ഫടികമെന്നും ദേവാസുരാവും ന്യൂഡൽഹിയും കണ്ടാണ് സിനിമാസ്വാദനം ആരംഭിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍