മാളികപ്പുറം വിജയത്തിനുശേഷം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംവിധായകൻ വിഷ്ണു ശശി ശങ്കറും ഒന്നിക്കുന്ന സിനിമയാണ് സുമതിവളവ്. അർജുൻ അശോകൻ നായകനായി എത്തുന്ന സിനിമയിൽ അപർണദാസും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒരു അപ്‌ഡേറ്റാണ് പുറത്ത് വന്നിരിക്കുകയാണ്.
"മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവിന്റെ ഓവർസീസ് അവകാശം സ്വന്തമാക്കി The plot pictures. ദുബായ് ആസ്ഥാനമായി ഹോളിവുഡ് ചിത്രങ്ങളടക്കം തീയേറ്ററിൽ എത്തിക്കുന്ന വിതരണ കമ്പനിയായ The plot pictures ആദ്യമായി വിതരണാവകാശം സ്വന്തമാക്കുന്ന മലയാള സിനിമയാണ് സുമതി വളവ്, ഉയർന്ന തുകയ്ക്കാണ് സുമതി വളവിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യൂഷൻ അവകാശം അവർ സ്വന്തമാക്കിയിരിക്കുന്നത്. അപൂർവമായാണ് മലയാള സിനിമയുടെ ഓവർസീസ് അവകാശം ഷൂട്ട് തുടങ്ങുന്നതിനു മുൻപേ വിറ്റു പോകുന്നത്"- അഭിലാഷ് പിള്ള കുറിച്ചു.
ജയ്ലർ, ജവാൻ, ലിയോ, പൊന്നിയിൻ സെൽവൻ 2, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിയ വമ്പൻ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിച്ചത് ഇവരാണ്. 2024-ൽ ക്രിസ്മസ് റിലീസായാണ് സുമതിവളവ് തിയേറ്ററുകളിൽ എത്തുന്നത്.
ജയ്ലർ, ജവാൻ, ലിയോ, പൊന്നിയിൻ സെൽവൻ 2, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങി വമ്പൻ ഹിറ്റ് ചിത്രങ്ങൾ തിയറ്ററിൽ എത്തിച്ച ഡ്രീം ബിഗ് ഫിലിംസ് 2024 ക്രിസ്മസ് റിലീസായി സുമതിവളവ് തിയറ്ററിൽ എത്തിക്കും. 2022-ൽ ക്രിസ്മസ് റിലീസായാണ് മാളികപ്പുറം എത്തിയത്.
സുമതിവളവ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.ഹൊറർ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ വലിയ താരനിര അണിനിരക്കുന്നു.പാലക്കാട്, മൂന്നാർ, കുമളി, കമ്പം, തേനി, വട്ടവട എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകൾ.
വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ റിലീസ് കൊച്ചിയിൽ നേരത്തെ നടന്നിരുന്നു.ഈ വർഷം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു.