മാളികപ്പുറം തിയേറ്ററുകളിലേക്ക്, കന്നഡ പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

തിങ്കള്‍, 20 മാര്‍ച്ച് 2023 (09:15 IST)
മാളികപ്പുറം മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ കന്നഡ പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. മാര്‍ച്ച് 24 മുതല്‍ 50കളില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ചിത്രത്തിന് പ്രദര്‍ശനം ഉണ്ടാകും എന്ന് ഉണ്ണി മുകുന്ദന്‍ അറിയിച്ചു.
 
നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.
 
അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍