5 മില്യണ്‍ കാഴ്ചക്കാര്‍ ! 'നങ്ങേലി പൂവേ' വീഡിയോ സോങ് ഒരിക്കല്‍ കൂടി കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 14 മാര്‍ച്ച് 2023 (10:08 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മാളികപ്പുറം' തിയേറ്ററുകളിലേക്ക്. 2022ഡിസംബര്‍ 30ന് പ്രദര്‍ശനത്തിനെത്തിയ സിനിമയിലെ 'നങ്ങേലി പൂവേ' എന്ന ഗാനം ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു.
 
5 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ഗാനത്തിനായി എന്നതാണ് നേട്ടം. സംഗീത സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു.ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനവും രഞ്ജിന്‍ രാജ് തന്നെയാണ്.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരങ്ങള്‍ അഭിനയിച്ചു .ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍