ലോകത്തുള്ള എല്ലാ മലയാളി പെൺകുട്ട്യോൾക്കും ചെക്കന്മാർക്കും വേണ്ടി റിനോഷ് ജോർജ്ജ് ഒരുക്കിയ മ്യൂസിക് ആൽബം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പാട്ടെഴുതിയതും സംഗീതസംവിധാനം നിർവഹിച്ചതും ആൽബം സംവിധാനം ചെയ്തിരിക്കുന്നതും റിനോഷ് ജോർജ്ജ് തന്നെയാണ്. എന്തിനേറെ പറയുന്നു ആൽബത്തിൽ അഭിനയിച്ചിരിക്കുന്നതും റിനോഷ് തന്നെ.
ലോകത്തെവിടെയും മലയാളി ഉണ്ടാകും. മഹാബലിയെ കുറിച്ചും, ഇറ്റുക്കി ഗോല്ഡിനെക്കുറിച്ചും താടി വളർത്തിയ നിവിൻ പോളി ഫാൻസിനെക്കുറിച്ചും കൂട്ടുകാർക്കിടയിലെ അളിയാ വിളിയെക്കുറിച്ചും മോഹൻലാൽ സിനിമ കാണുന്നതിനെക്കുറിച്ചും മലയാളികളുടെ ഇഷ്ട ഭക്ഷണമായ പൊറോട്ട-ബീഫ് കറിയെക്കുറിച്ചും രണ്ടെണ്ണം അടിച്ചാല്‍ സുരേഷ് ഗോപിയാകുകയും ചെയ്യുന്ന മലയാളികളെ കുറിച്ചുമൊക്കെയാണ് I Am A Mallu എന്ന ആൽബത്തിൽ പറയുന്നത്.