ഒ.ടി.ടി റിലീസിന് ഒരുങ്ങി ‘മലയാളി ഫ്രം ഇന്ത്യ’

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജൂണ്‍ 2024 (16:49 IST)
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് തുടക്കത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മെയ് ഒന്നിന് പ്രദർശനത്തിന് എത്തിയ സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.
 
ജൂലൈയിൽ ആണ് റിലീസ്.സോണിലൈവിൽ സ്ട്രീമിംഗ് ആരംഭിക്കും.മലയാളി ഫ്രം ഇന്ത്യ’യിൽ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ, സലിം കുമാർ, വിജയകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സുധീപ് ഇളമൺ ഛായാഗ്രഹണവും ജെയ്‌ക്‌സ് ബിജോയി സംഗീതവും ഒരുക്കി. ശ്രീജിത്ത് സാരംഗിൻ്റെ മികച്ച എഡിറ്റിംഗും മികച്ചതായിരുന്നു.മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article