മോളിവുഡും തങ്ങളുടെ കരുത്ത് കാണിക്കുകയാണ് 2024 ല്‍. ഒരുകാലത്ത് കയ്യെത്തി പിടിക്കാന്‍ ആവാത്ത ദൂരത്തില്‍ ആയിരുന്നു 100 കോടി. ഇന്ന് ദിവസങ്ങള്‍ കൊണ്ടാണ് മലയാള സിനിമ 100 കോടി ക്ലബ്ബില്‍ എത്തുന്നത്. ആടുജീവിതം 9 ദിവസം കൊണ്ടാണ് ഈ നേട്ടത്തില്‍ എത്തിയത്. 2024 പിറന്ന മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ മൂന്ന് നൂറുകോടി ചിത്രങ്ങള്‍ മലയാളത്തില്‍ പിറന്നു. കളക്ഷനില്‍ മാത്രമല്ല മലയാള സിനിമയുടെ കണ്ടന്റും അന്യഭാഷയിലുള്ളവര്‍ ചര്‍ച്ചചെയ്യുന്നു.
ഈ അവസരത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തിയ മലയാള സിനിമകളെ കുറിച്ച് വായിക്കാം. വേഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം ആടുജീവിതം സ്വന്തമാക്കി.2018, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകളുടെ വേഗത്തെയാണ് ആടുജീവിതം മറികടന്നത്.
2018 11 ദിവസം കൊണ്ടാണ് നൂറുകോടി ക്ലബ്ബില്‍ എത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സും ലൂസിഫറും 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ എത്തി.നസ്ലെന്‍ ചിത്രം പ്രേമലു 31 ദിവസം കൊണ്ട് നൂറുകോടി തൊട്ടു. ആറാം സ്ഥാനത്ത് പുലിമുരുകന്‍ ആണ്. 36 ദിവസം കൊണ്ടാണ് 100 കോടിയില്‍ എത്തിയത്.