'അമ്മ' യോഗത്തിൽ അതിസുന്ദരിയായി മാളവിക നായർ; വീഡിയോ

തിങ്കള്‍, 25 ജൂണ്‍ 2018 (12:06 IST)
കറുത്ത പക്ഷികൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയതാണ് മാളവിക നായർ. അന്ധയായ മല്ലിക എന്ന കുട്ടിയായി കറുത്ത പക്ഷികളിലൂടെ മാളവിക മലയാളികളുടെ മനസ്സിൽ ഇടംനേടി. മാളവിക ഇപ്പോൾ നായിക നിരയിലേക്ക് എത്തിയിരിക്കുകയാണ്.
 
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന 'അമ്മ'യുടെ യോഗത്തിൽ മാളവികയും എത്തിയിരുന്നു. നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്ത അക്കൽദാമയിലെ പെണ്ണ് എന്ന ചിത്രത്തിലും നീണ്ട ഇടവേളക്ക് ശേഷം മാളവിക മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 
 
'അമ്മ' യോഗത്തിലെത്തിയ മാളവികയുടെ പുറകെയായിരുന്നു ക്യാമറക്കണ്ണുകൾ. അതി സുന്ദരിയായാണ് നടി എത്തിയിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍