'മകള്‍' സിനിമയില്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍, അനൂപ് സത്യന്‍ തിരക്കിലാണ്

കെ ആര്‍ അനൂപ്
വെള്ളി, 18 ഫെബ്രുവരി 2022 (10:19 IST)
അച്ഛന്റെ സിനിമയാണെങ്കിലും സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനും മകള്‍ ചിത്രത്തിന്റെ തിരക്കിലാണ്.  
 
ചിത്രീകരണത്തിന്റെ ഓരോ ഘട്ടത്തിലും അനൂപ് സത്യനെയും കാണാനായി. സിനിമയിലെ ഒരു നൃത്ത പരിശീലന വിഡിയോ ഈയടുത്ത് പുറത്തുവന്നിരുന്നു. ഓരോരുത്തര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി മുന്നില്‍ തന്നെ അനൂപിനെ കാണാനായി.നര്‍ത്തകിയും നടിയുമായ അന്നയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വഹിക്കുന്നത്.
കഴിഞ്ഞദിവസം മകള്‍ മ്യൂസിക് സ്‌കോര്‍ പുരോഗമിക്കുന്നുവെന്ന് സത്യന്‍ അന്തിക്കാടിന്റെയൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് സംഗീതസംവിധായകന്‍ രാഹുല്‍രാജ് പറഞ്ഞിരുന്നു. ഇരുവര്‍ക്കും ഒപ്പം അനൂപും ഉണ്ടായിരുന്നു
 
മീര ജാസ്മിന്‍, ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി താരനിര ചിത്രത്തിലുണ്ട് ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article