'ഒരേയൊരു സത്യന്‍ അന്തിക്കാട്'; 'മകള്‍' സിനിമയെ കുറിച്ചൊരു കിടിലന്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

വെള്ളി, 18 ഫെബ്രുവരി 2022 (09:07 IST)
സത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മകള്‍. ഒരിടവേളക്ക് ശേഷം മീരാജാസ്മിന്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ഓരോ ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയൊരു അപ്‌ഡേറ്റ് പുറത്ത്.
 
സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംഗീത സംവിധായകന്‍ രാഹുല്‍ രാജാണ് പുതിയ വിവരം കൈമാറിയത്.
'ഒരേയൊരു സത്യന്‍ അന്തിക്കാട് സാര്‍! 'മകള്‍' മ്യൂസിക് സ്‌കോര്‍ പുരോഗമിക്കുന്നു'-രാഹുല്‍രാജ് കുറിച്ചു. ഇരുവര്‍ക്കും ഒപ്പം അനൂപ് സത്യനും ഉണ്ടായിരുന്നു.
 
മകള്‍ റിലീസിന് ഒരുങ്ങുകയാണ്.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമ നിങ്ങള്‍ക്കു മുന്നിലെത്തുമെന്ന ഉറപ്പ് സംവിധായകന്‍ നല്‍കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍