മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

രേണുക വേണു

വെള്ളി, 3 ജനുവരി 2025 (14:39 IST)
ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ലാലേട്ടനുമായി വീണ്ടും ഒരു സിനിമയുണ്ടാകുമോ എന്ന് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'അതുണ്ട്' എന്നാണ് മേജര്‍ രവി മറുപടി പറഞ്ഞത്. എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 
 
പുതിയ സിനിമയ്ക്കു വേണ്ടി മേജര്‍ രവി മോഹന്‍ലാലുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. 
 
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധാ, 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നിവയാണ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇതില്‍ കീര്‍ത്തിചക്ര സാമ്പത്തികമായി വലിയ വിജയമായിരുന്നു. മറ്റു സിനിമകളൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. 2017 ല്‍ പുറത്തിറങ്ങിയ ബിയോണ്ട് ബോര്‍ഡേഴ്‌സിനു ശേഷം മേജര്‍ രവി സിനിമയൊന്നും സംവിധാനം ചെയ്തിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍