തമിഴിൽ ഷെയ്ന് ഭാഗ്യമില്ല, 'മദ്രാസ്‌കാരന്‍' നേടിയത് വെറും 80 ലക്ഷം; ഇനി ഒ.ടി.ടിയിലേക്ക്

നിഹാരിക കെ.എസ്

ബുധന്‍, 29 ജനുവരി 2025 (09:10 IST)
തമിഴില്‍ ശോഭിക്കാനാവാതെ നടന്‍ ഷെയ്ന്‍ നിഗം. ഈ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയ ഷെയ്ന്‍ നിഗം ചിത്രമാണ് ‘മദ്രാസ്‌കാരന്‍’. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിയേറ്ററില്‍ ശോഭിക്കാനാവാത്ത മദ്രാസ്‌കാരൻ ഫെബ്രുവരി 7ന് ആഹാ തമിഴ് എന്ന പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിക്കും. 
 
ജനുവരി 10ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വെറും 80 ലക്ഷം രൂപ മാത്രമാണ് നേടിയത്. സത്യ എന്ന കഥാപാത്രമായാണ് ഷെയ്ന്‍ സിനിമയില്‍ വേഷമിട്ടത്. തമിഴിലെ അരങ്ങേറ്റം താരം മികച്ചതാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ അത് പ്രതിഫലിച്ചില്ല. സിനിമ വേണ്ടരീതിയിൽ ക്ലിക്കായില്ല. പ്രൊമോഷനും കുറവായിരുന്നു.
 
തെലുങ്ക് നടി നിഹാരിക കൊനിഡെലയാണ് ചിത്രത്തില്‍ നായികയായത്. വാലി മോഹന്‍ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കലൈയരസന്‍, ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍, ഗീത കൈലാസം, ലല്ലു, ദീപ ശങ്കര്‍, ഉദയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍