എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എസ്എസ്എംബി 29' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായിക. നടന്‍ പൃഥ്വിരാജ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വന്നിരിക്കുകയാണ്.
പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചെന്ന വാർത്തകളാണ് വരുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായ ചില കാരണങ്ങൾക്കൊണ്ട് പൃഥ്വിരാജിന് ചിത്രത്തിന്റെ ഭാഗമാക്കാൻ സാധിക്കില്ല. അതിനാൽ പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചു.