അതേസമയം, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് സര്‍വ്വകാല റെക്കോര്‍ഡ് ഇനി മമ്മൂട്ടിയ്ക്കും മധുരരാജയ്ക്കും സ്വന്തം. ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ മോളിവുഡ് സിനിമയുടെ ഏറ്റവും വലിയ സാറ്റ് ലൈറ്റ് തുക നേടികൊണ്ട് ഉപഗ്രഹ സംപ്രേഷണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് സ്ഥാപിച്ചുവെന്നാണ് സൂചന. 14 കോടി രൂപയാണ് സീനെറ്റ് വര്‍ക്ക് മധുരരാജയ്ക്ക് വിലയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. വൈശാഖ്, ഉദയ്കൃഷ്ണ, ഷാജി കുമാര്‍, പീറ്റര്‍ ഹെയ്ന്‍, ഗോപി സുന്ദര്‍ എന്നിവര്‍ പുലിമുരുകന് ശേഷം ഒരുമിക്കുമ്പോള്‍ പുലിമുരുകനേക്കാള്‍ വലിയൊരു കൊമേഴ്സ്യല്‍ ഹിറ്റ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.