'മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധികമാര്‍ക്ക് മാത്രമേ മറുപടി കൊടുക്കുകയുള്ളു'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി താരം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 മാര്‍ച്ച് 2025 (12:05 IST)
മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമേ മറുപടി കൊടുക്കുകയുള്ളുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധിക തനിക്ക് മാധവന്‍ മറുപടി തന്നതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ആരാധികമാരോട് മാത്രമേ പ്രതികരിക്കു എന്ന തരത്തില്‍ പ്രചരിച്ചത്. കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളോട് ചാറ്റ് ചെയ്യുന്നത് പതിവാണെന്നുള്ള തരത്തിലുള്ള ആരോപണവും ഉയര്‍ന്നു.
 
ഓണ്‍ലൈനില്‍ ആരാധകരുടെ പ്രതികരണങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിച്ച് വ്യാഖ്യാനിക്കപ്പെടുന്നതില്‍ തനിക്ക് നിരാശ ഉണ്ടെന്ന് മാധവന്‍ പറഞ്ഞു. ഞാനൊരു നടനാണ്. ഒരുപാട് ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുകളിലുമൊക്കെയായിട്ട് എനിക്ക് മെസ്സേജ് അയക്കാറുണ്ട്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി ഇതേ പോലെ മെസ്സേജ് അയച്ചു. സിനിമ ഞാന്‍ കണ്ടെന്നും ഏറെ ഇഷ്ടമായെന്നും താങ്കളുടെ അഭിനയം ഗംഭീരമാണെന്നും എന്നോട് പറഞ്ഞു. 
 
അതില്‍ ഹൃദയത്തിന്റെയും ചുംബനങ്ങളുടെയും ഒക്കെ ഇമോജികളും ഉണ്ടായിരുന്നു. സൂക്ഷ്മമായി എന്റെ വര്‍ക്കിനെക്കുറിച്ച് പറയുന്നതിനോട് എനിക്ക് പ്രതികരിച്ചേ പറ്റു. നന്ദിയുണ്ടെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുമാണ് മറുപടി നല്‍കിയത്. ഇതായിരുന്നു മറുപടി. എന്നാല്‍ ഇമോജികള്‍ മാത്രമാണ് ആളുകള്‍ ശ്രദ്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍