വൈശാഖ് കെ പി സംവിധാനം ചെയ്ത ‘മായാതേ’ എന്ന് തുടങ്ങുന്ന മ്യൂസിക് ആൽബം റിലീസ് ആയി. പ്രേക്ഷകരിൽ വ്യത്യസ്തമായ അനുഭവം ചെലുത്തിയ ആൽബം നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലാകുന്നത്. ജെബിൻ ജേക്കബിന്റേതാണ് ക്യാമറ. മാതൃഭൂമി കപ്പ ടി വി ആണ് ആൽബം പുറത്തുവിട്ടത്.
സത്യമോ ആത്മാർത്ഥമോ ആയ എന്തും എല്ലായ്പ്പോഴും ശാശ്വതമായി തുടരാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നതെന്ന് വീഡിയോയുടെ ആമുഖമായി പറയുന്നു. രണ്ട് പെൺകുട്ടികളുടെ പ്രണയ ജീവിതമാണ് ആൽബം പറയുന്നത്.