14 ദിവസങ്ങള്‍,'അഞ്ചക്കള്ളകോക്കാന്‍' എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വെള്ളി, 29 മാര്‍ച്ച് 2024 (16:40 IST)
മോളിവുഡിന്റെ സ്ലീപ്പര്‍ ഹിറ്റായ 'അഞ്ചക്കള്ളകോക്കാന്‍' ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുന്നു. ലുക്മാന്‍ നായകനായ ചിത്രം 14-ാം ദിവസം തിയേറ്ററുകളില്‍ 6 ലക്ഷം രൂപ കളക്ഷന്‍ നേടി.
 'അഞ്ചക്കള്ളകോക്കാന്‍' ഇന്ത്യയില്‍ മാത്രം 2.54 കോടി രൂപ നേടിയിട്ടുണ്ട്, അതേസമയം ആഗോള കളക്ഷന്‍ 2.42 കോടിയുമാണ്. .
 12-ാം ദിവസം,ചിത്രം ബോക്സ് ഓഫീസില്‍ 16 ലക്ഷം രൂപ നേടി. 11-ാം ദിവസം 9 ലക്ഷം രൂപ കളക്ഷന്‍ നേടി.
ലുക്മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍-പാക്ക്ഡ് ത്രില്ലര്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് തുടരുന്നു, ഓരോ ദിവസവും സ്ഥിരമായ ഒരു സംഖ്യ നിര്‍മ്മാതാവിന്റെ പോക്കറ്റില്‍ എത്തിക്കുകയാണ് സിനിമ. ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, മെറിന്‍ ഫിലിപ്പ്, മണികണ്ഠന്‍ ആചാരി, മേഘ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article