ലൂസിഫറിനേക്കാൾ ബെറ്റർ ഒടിയൻ തന്നെ - നല്ല ബോറായിരുന്നു !

വ്യാഴം, 28 മാര്‍ച്ച് 2019 (16:18 IST)
ഏറെ ആകാംഷാഭരിതമായ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ നായകനായി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത ലൂസിഫർ റിലീസ് ആയിരിക്കുകയാണ്. എങ്ങും മികച്ച അഭിപ്രായം മാത്രം. മാസ് ആക്ഷൻ സിനിമയെന്ന് തന്നെ പറയാം. എന്നാൽ, മുൻപ് റിലീസ് ആയ ഒടിയൻ തന്നെയാണ് ലൂസിഫറിനേക്കാൾ ഭേദമെന്ന് കന്നട ഫിലിം ഇൻഡസ്ട്രിയിലെ സഹസംവിധായകൻ സാബിത് അലിയെഴുതിയ പോസ്റ്റിൽ പറയുന്നു.  
 
നിറയെ പോസിറ്റീവ് അഭിപ്രായം ലഭിക്കുമ്പോഴും ചിത്രത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി പലരും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അത്തരമൊരു റിവ്യു ആണ് സാബിതിന്റേതും. പോസ്റ്റിന്റെ പൂർണരൂപം:
  
മനഃപൂർവ്വമോ അല്ലാതെയോ, പ്രിത്വിരാജിനോളം പോന്ന hypocrite മലയാളം ഫിലിം ഇൻഡസ്ട്രയിൽ ഇല്ലെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അന്യഭാഷാ ചിത്രങ്ങൾക്ക് ആവശ്യത്തിലേറെ തീയേറ്റർ കൊടുക്കുന്നു എന്ന് പറയും, എന്നിട്ട് തമിഴ് സിനിമ അങ്ങേരു ആദ്യമായി കേരളത്തിൽ ഡിസ്ട്രിബൂഷൻ എടുത്ത് റിലീസ് ചെയ്തത് 150ലേറെ തീയേറ്ററുകളിൽ.
 
കണ്ടന്റ് വൈസ് ഒരു കോളിറ്റിയും ഇല്ലാത്ത സിനിമകൾ നൂറു ദിവസമൊക്കെ ഓടുന്നു എന്ന് ഗദ്ഗദം പ്രകടിപ്പിക്കും, എന്നിട്ട് അതിലേറെ കൂതറ level സിനിമകൾ ചെയ്യും, പേര് കേട്ടാൽ കൂതറയാരിക്കും എന്ന് മനസിലാക്കാൻ പറ്റുന്ന ടൈപ്പ്. Eg. The Thriller. ഭയങ്കര പുരോഗമന വാദിയാണെന്ന് നടിക്കും, പിന്നെ പറയും ശബരിമല വിശ്വാസമല്ലേ , പെണ്ണുങ്ങൾക് പോകാൻ പറ്റിയ വേറെ ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്ന്.
 
മോഹൻലാൽ, മമ്മൂട്ടി കൊറച്ചൂടെ സെൻസിബ്ൾ സിനിമ ചെയ്യണമെന്ന് പറയും , എന്നിട്ട് ആവശ്യം വരുമ്പോ ഇവരുടെയൊക്കെ ശിങ്കിടികളെ വരെ നാണിപ്പിക്കുന്ന തരത്തിൽ പുകഴ്ത്തി പാടും. സ്ത്രീ വിരുദ്ധത പ്രൊമോട്ട് ചെയ്യില്ല എന്ന് പറയും, എന്നിട്ട് സ്വയം ചെയുന്ന പടത്തിൽ നല്ല അസ്സൽ ഐറ്റം ഡാൻസ്‌ വെക്കും. പ്രിത്വിരാജിനെയൊക്കെ തലയിൽ കൊണ്ട് നടക്കുന്ന ഫെമിനിസ്റ്റുകളൊക്കെ ശെരിക്കും നല്ല ഫസ്റ്റ് ക്ലാസ്സ്‌ നിഷ്ക്കുകൾ ആണ്. 
 
ഇവിടെ ഈ കേരളത്തിൽ ആഘോഷിക്കപ്പെടാൻ Benedict Cumberbatch നെ പോലെ കൂടെ അഭിനയിക്കുന്ന നടിമാർക്കും equal pay വേണമെന്നൊന്നും പറയേണ്ട. ഇത്പോലെ ചുമ്മാ എന്തേലും പറഞ്ഞാൽ മതി. എന്നിട്ട് തോന്നിയ പോലെ നേർവിപരീതമായി പ്രവർത്തിക്കുകയും ചെയ്യാം. നന്നായിട്ട് ഇംഗ്ലീഷും സംസാരിക്കും കാണാനും കൊള്ളാമല്ലോ. അപ്പൊ ബേസിക്കലി ' നല്ലവൻ ' ആയിരിക്കുമല്ലോ. ഏത്.
 
ഒരു B. Unnnimkrishnan ലെവൽ. സംസാരം കേട്ടാൽ ഇതെല്ലാം ഇങ്ങേരുടെ പടമാണോ എന്ന് തോന്നി പോവും. ഈ സിനിമയിലൂടെയും അത് അന്വർത്ഥമാകമാക്കിയിട്ടുണ്ട്. മുരളി ഗോപിയുടെ പൊളിറ്റിക്സ് എന്താണെങ്കിലും റിയലിസ്റ്റിക് ഒന്നും അല്ലാത്ത അസ്സൽ drama genre എഴുതാൻ പുതിയ എഴുത്തുകാരിൽ അങ്ങേരോളം പോന്ന ആരുമില്ലെന്ന് പറയാം. അങ്ങേരുടെ കഴിവ് പോലും കാണാൻ പറ്റാത്ത അല്ലെങ്കിൽ പറ്റാതാക്കിയ മേക്കിങ് .
 
എന്തൊക്കെ ആയാലും ഹിറ്റ്‌ ആവാനുള്ള എല്ലാ കാലത്തും വർക്ക്‌ ആവുന്ന കിടിലൻ ഒരു ക്ളീഷേ ഉണ്ട്. ഫനാറ്റിക്സിന് തുള്ളികളിക്കാനുള്ള എല്ലാം ഉള്ളത്കൊണ്ട് ഹിറ്റ്‌ ആവാതിരിക്കാൻ ഒരു ചാൻസും കാണുന്നില്ല. ലോക ക്ളീഷേ അവസാനം വന്നപ്പോൾ 'ഭാഗ്യം കിടു ക്ലൈമാക്സ്‌' എന്ന് പറഞ്ഞു തുള്ളുന്ന അവരെ കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി. പൊളിറ്റിക്സ് ഒക്കെ വെച്ച് ഒരുപാട് നല്ല ഡ്രാമ create ചെയ്യാമായിരുന്നു. മാസ്സ് സീന്സും. ഇത് അങ്ങും ഇങ്ങും എത്താത്ത അവസ്ഥ.
 
മോഹന്ലാലിന്റേതല്ലാത്ത കൊള്ളാവുന്ന മനസ്സിൽ നിക്കുന്ന ഒരൊറ്റ സീൻ പോലും ഇല്ല. അതെല്ലാം റൈറ്ററുടെ കയ്യിൽ നിന്ന് വന്നതെന്ന് വ്യക്തം. നല്ല ആക്ഷൻ sequncesum. ഒരുപാട് കഥാപാത്രങ്ങൾ വന്നത് കൊണ്ടാണെന്ന് തോന്നുന്നു. അത്യാവശ്യം ഒത്ത സൈസിലുള്ള കുറേ ക്‌ളീഷെസ്. ഡയറക്ടറുടെ കയ്യൊപ് പതിഞ്ഞ നല്ലത് എന്ന് തോന്നിയ ഒരു സീനും ഇല്ല. മോഹൻലാൽ എന്ന പെർഫോമെറിനു വേണ്ടി മാത്രം കാണാം.
 
മസാല സിനിമയിൽ നിന്നും വേറെന്താ നീ പ്രതീക്ഷിച്ചേ എന്ന് തോന്നും. പക്ഷേ ഇത്രേം വിവരമുള്ള (സ്തുതിപാഠകർ പറയുന്നത് ) പ്രിത്വിരാജ് ആയോണ്ടാണ് ഈ ഒരു നിരാശ. നരസിംഹം ടൈപ്പ് പടത്തിനെ ഈ പടത്തിൽ കൂടെത്തന്നെ കളിയാകുന്നും ഉണ്ടേയ് ഈ മഹാൻ. ഇങ്ങേരുടെ നിലപാടൊക്കെ കണക്കാണെന്ന് അറിയാമെങ്കിലും നന്നായിട്ട് സംസാരിക്കുന്നവരെ നമ്മൾ അറിയാതെ പിന്നേം വിശ്വസിച്ചു പോകും. അങ്ങനെ കാത്തിരുന്നതായിരുന്നു ഇത്. അങ്ങേരു പറഞ്ഞപോലെ ഒരു content ഉള്ള മാസ്സ് മസാല കാണാൻ. പിന്നെ പ്രിത്വിയുടെ അധോലോകം കോസ്റ്റിയൂം - നല്ല ബോറായിരുന്നു. ഈ പടത്തോടെ അങ്ങേരു അവസാനത്തെ ആണിയും അടിച്ചു എന്റെ മനസ്സിൽ.
 
ടോട്ടൽ മീറ്റർ അല്ലെങ്കിൽ consistency നോക്കുമ്പോൾ ഒടിയൻ ഇതിനെക്കാളും ബെറ്റർ ആയിരുന്നെന്ന് തോന്നുന്നു. ചുരുക്കി പറഞ്ഞാൽ ഒരു ആറേഴു വർഷം മുന്നേ ഇറങ്ങാറുള്ള ജോഷി, B.ഉണ്ണികൃഷ്ണൻ ലെവൽ പടം. അതിൽ കൂടുതൽ ഒന്നുമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍