മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ ഒന്നടങ്കം കാത്തിരുന്ന ലൂസിഫർ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. മികച്ച നടൻ മാത്രമല്ല നല്ലൊരു സംവിധായകൻ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണെന്നുള്ള പ്രത്യേകതയും ലൂസിഫറിനുണ്ട്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ ലൂസിഫര്‍ തരംഗമാണ്.
ലൂസിഫർ ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ. സംവിധായകൻ എന്ന നിലയിൽ pritviraj ന് 100 മാർക്ക് കൊടുക്കാം. തഴക്കമുള്ള ഒരു സംവിധായകന്റെത് പോലെ ഒരു brillant സംവിധായക ശൈലി ഈ സിനിമക്കുണ്ട്. Casting ഗംഭീരം. കയ്യടിക്കാൻ തോന്നുന്ന സ്ക്രിപ്റ്റ്. സിനിമ. ഛായാഗ്രഹണം ,എഡിറ്റിംഗ് ,പശ്ചാത്തല സംഗീതം ഇതൊക്കെ ഗംഭീരം. മൊത്തത്തിൽ ഒരു മോഹൻ ലാൽ ഫാൻസ് സിനിമ.