Lokah Box Office: മണ്‍ഡേ ടെസ്റ്റിലും നൂറില്‍ നൂറ്; ലോകഃ കുതിപ്പ് തുടരുന്നു

രേണുക വേണു

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (08:40 IST)
Lokah Box Office: ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര'. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 6.65 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. 
 
ഞായറാഴ്ച 10.1 കോടിയാണ് ലോകഃയുടെ കളക്ഷന്‍. തിങ്കളാഴ്ച പ്രവൃത്തിദിനം ആയതിനാലാണ് കളക്ഷനില്‍ ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയത്. ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ 31.05 കോടിയായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 70 കോടിയിലേക്ക്. 
 
ബോക്‌സ്ഓഫീസിലെ പ്രകടനം നോക്കുമ്പോള്‍ ലോകഃ ഓണക്കപ്പ് ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം ബഹുദൂരം പിന്നിലാണ്. റിലീസ് ദിനത്തില്‍ ഹൃദയപൂര്‍വ്വത്തിനു പിന്നിലായിരുന്ന ലോകഃ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ബോക്സ്ഓഫീസ് ഭരിച്ചു. മൂന്നാം ദിനമായ ശനിയാഴ്ച മാത്രം 7.25 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ആദ്യദിനം 2.7 കോടിയും രണ്ടാം ദിനമായ വെള്ളിയാഴ്ച നാല് കോടിയുമാണ് ലോകഃ കളക്ട് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍