Lokah Box Office: ഓണം ബോക്‌സ്ഓഫീസ് പോരില്‍ അതിവേഗം ബഹുദൂരം കളംപിടിച്ച് ലോകഃ. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ പത്ത് കോടി ! രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ കളക്ഷന്‍ നാല് കോടിക്കടുത്താണ്. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും തമ്മിലുള്ള വ്യത്യാസം ഏതാണ്ട് ആറ് കോടിയിലേറെ !
വേള്‍ഡ് വൈഡ് കളക്ഷനിലും ലോകഃ കുതിക്കുകയാണ്. റിലീസ് ചെയ്തു നാലാം ദിനമായ ഇന്നലെ മാത്രം 20 കോടിയിലേറെയാണ് ലോകഃയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍. നാല് ദിനം കൊണ്ട് 60 കോടിയിലേറെ വേള്‍ഡ് വൈഡായി കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 30 കോടി ബജറ്റിലൊരുക്കിയ ചിത്രം ഉടന്‍ നൂറ് കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.