ഹൃദയപൂര്‍വ്വത്തിന്റെ ആഗോള കളക്ഷന്‍ 33 കോടിയെത്തിയെന്നാണ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിന്റെ തുടര്‍ച്ചയായ മൂന്നാം 50 കോടി ചിത്രമാകും ഹൃദയപൂര്‍വ്വമെന്ന് ഏറെക്കുറെ ഉറപ്പായി. നേരത്തെ എമ്പുരാന്‍, തുടരും സിനിമകള്‍ 50 കോടി നാഴികകല്ല് പിന്നിട്ടവയാണ്.