റിലീസ് ദിനത്തില്‍ 2.70 കോടിയായിരുന്നു ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഇത് ആറാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ പ്രവൃത്തിദിനം ആയിട്ടുകൂടി 7.65 കോടിയിലേക്ക് എത്തി. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച 10.1 കോടി കളക്ട് ചെയ്യാനും ലോകഃയ്ക്കു സാധിച്ചു. ഏഴ് ദിവസം കൊണ്ട് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 45 കോടി കടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബോക്സ്ഓഫീസില്‍ ലോകഃയ്ക്കു എതിരാളികള്‍ ഇല്ല എന്നതാണ് വാസ്തവം. ആറാം ദിനം ഏഴ് കോടിക്ക് മുകളില്‍ ലോകഃ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' രണ്ട് കോടി മാത്രമാണ് കളക്ട് ചെയ്തത്. ലോകഃയുടെ പകുതിയേക്കാള്‍ കുറവാണിത്. ഓണം അവധി ദിനങ്ങളില്‍ ലോകഃയ്ക്കു തന്നെയാണ് ഡിമാന്‍ഡ്. ബുക്ക് മൈ ഷോയിലും ലോകഃ ആധിപത്യം തുടരുകയാണ്. ആറ് ദിവസം പിന്നിടുമ്പോള്‍ ഹൃദയപൂര്‍വ്വത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 16.25 കോടിയാണ്.