ലോകഃയുടെ നിര്‍മാതാക്കളും നെറ്റ്ഫ്‌ളിക്‌സും തമ്മില്‍ അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഏതാണ്ട് 30 കോടിക്കു മുകളിലാണ് നെറ്റ്ഫ്‌ളിക്‌സ് ലോകഃയ്ക്കു ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ആകെ ബജറ്റ് 30 കോടിയാണ്. ബജറ്റിനേക്കാള്‍ കൂടുതല്‍ പണം മുടക്കി ഒടിടി അവകാശം സ്വന്തമാക്കാനും നെറ്റ്ഫ്‌ളിക്‌സ് തയ്യാറാണെന്നാണ് വിവരം.
അതേസമയം റിലീസ് ചെയ്തു ആറ് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 100 കോടിക്കരികില്‍ എത്തിയിരിക്കുകയാണ്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 6.65 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഞായറാഴ്ച 10.1 കോടിയാണ് ലോകഃയുടെ കളക്ഷന്‍. തിങ്കളാഴ്ച പ്രവൃത്തിദിനം ആയതിനാലാണ് കളക്ഷനില്‍ ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ കയറും.