ഹേമ കമ്മിറ്റിയില്‍ വന്ന പരാതികളെ ഗൗരവത്തോടെ സമീപിക്കണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. നിശബ്ദത ഇതിന് പരിഹാരമാകില്ലെന്നും ലിജോ ജോസ് പെല്ലിശേരി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന വിഷയത്തില്‍ പ്രതികരിച്ചത്. വിമര്‍ശനവുമായി നേരത്തെ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസും എത്തിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നാണ് സാന്ദ്ര ആവശ്യപ്പെട്ടത്. എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും അതിനര്‍ത്ഥം എല്ലാ സംഘടനയും പതിനഞ്ചംഗ പവര്‍ ഗ്രൂപ്പിന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാന്ദ്ര പറഞ്ഞു.