ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' തിയറ്റര്‍ റിലീസിന് ഇല്ല, ഒ.ടി.ടി റിലീസ് വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 നവം‌ബര്‍ 2021 (10:32 IST)
സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് 'ചുരുളി'.തിയറ്റര്‍ റിലീസ് ഒഴിവാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഒ.ടി.ടി റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു. സോണി ലിവില്‍ റിലീസ് ചെയ്യും എന്നാണ് കേള്‍ക്കുന്നത്.കാണെക്കാണെ, തിങ്കളാഴ്ച്ച നിശ്ചയം തുടങ്ങിയ ചിത്രങ്ങള്‍ ഇതേ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു.
 
വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചുരുളി. പ്രശസ്ത നോവലിസ്റ്റ് വിനയ് തോമസിന്റേതാണ് കഥ, ജെല്ലിക്കെട്ട് ഫെയിം ഹരീഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, എഡിറ്റര്‍ ദീപു ജോസഫ്, സംഗീതസംവിധായകന്‍ ശ്രീരാഗ് സജി, സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി. 
 
ഈ വര്‍ഷം ആദ്യം (IFFK) 25-ാമത് പതിപ്പില്‍ ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article