മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി !

തിങ്കള്‍, 22 നവം‌ബര്‍ 2021 (21:58 IST)
മമ്മൂട്ടിയെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുന്നതിന്റെ ത്രില്ലിലാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. എന്നാല്‍ അതിനൊപ്പം ഇരട്ടി മധുരം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കൂടി ലിജോ ജോസ് പെല്ലിശ്ശേരിക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയെ കൂടാതെ ദിലീഷ് പോത്തന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും സിബിഐ അഞ്ചാം സീരിസില്‍ ഉണ്ടാകും. ഡിസംബര്‍ ആദ്യ വാരത്തോടെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍