'ലിയോ' എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

കെ ആര്‍ അനൂപ്

ചൊവ്വ, 7 നവം‌ബര്‍ 2023 (13:05 IST)
വിജയ് നായകനായി എത്തിയ ലിയോ ഒക്ടോബര്‍ 19 ന് റിലീസ് ചെയ്തു. ആക്ഷന്‍ ത്രില്ലര്‍ ഈ വര്‍ഷത്തെ ഏറ്റവും വേഗതയേറിയ തമിഴ് ഗ്രോസറായി മാറി. ബോക്സ് ഓഫീസില്‍ നിന്നും 592 കോടി നേടി.
 
ചിത്രം ബോക്സ് ഓഫീസില്‍ 600 കോടിയിലേക്ക് കുതിക്കുകയാണ്.റിലീസിന്റെ 19-ാം ദിവസം 'ലിയോ' ബോക്സ് ഓഫീസില്‍ നിന്നും എക്കാലത്തെയും കുറഞ്ഞ കളക്ഷനായ 2.25 കോടി നേടി.19 ദിവസം കൊണ്ട് 592 കോടി കളക്ഷന്‍ നേടിയ ചിത്രം ഇന്ത്യയില്‍ 330 കോടി നേടി. 19-ാം ദിവസം തിയേറ്ററുകളില്‍ 15% ഒക്യുപെന്‍സിയില്‍ ഓടിയ ചിത്രം ദീപാവലി അവധിക്ക് ശേഷം 8% ഒക്യുപെന്‍സിയില്‍ ഓടുമെന്ന് പ്രതീക്ഷിക്കുന്നു.
 
 'ജിഗര്‍തണ്ട ഡബിള്‍ എക്സ്', 'ജപ്പാന്‍' തുടങ്ങിയ ചിത്രങ്ങള്‍ ദീപാവലി റിലീസിന് ഒരുങ്ങുന്നു.
 
 വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ആനന്ദ്, മാത്യു തോമസ്, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി, മഡോണ സെബാസ്റ്റ്യന്‍, തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍