'ടര്‍ബോ' ലൊക്കേഷന്‍ വീഡിയോ എത്തി,കാര്‍ ഡ്രിഫ്റ്റിങ്ങിന്റെ രംഗങ്ങളും കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 7 നവം‌ബര്‍ 2023 (12:03 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ടര്‍ബോ'. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മിഥുന്‍ മാനുവല്‍ തോമസ് 
തിരക്കഥയൊരുക്കുന്നത്.
 
 സ്‌റ്റൈലിഷ് ലുക്കിലാണ് നടനെ കാണാനായത്.കാര്‍ ഡ്രിഫ്റ്റിങ്ങിന്റെ രംഗങ്ങളും സിനിമയില്‍ ഉണ്ട്.മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ. പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
  ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ് നിര്‍വഹിക്കുന്നത്.സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും കൈകാര്യം ചെയ്യും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍