അമിതാഭ് ബച്ചന് പിന്നാലെ നാഗ ചൈതന്യയും,രശ്മികയുടെ ഡീപ്പ് ഫെയ്ക്ക് വീഡിയോയില്‍ നടന്‍ പ്രതികരിച്ചു

കെ ആര്‍ അനൂപ്

ചൊവ്വ, 7 നവം‌ബര്‍ 2023 (13:02 IST)
AI ഉപയോഗിച്ച് നിര്‍മ്മിച്ച രശ്മിക മന്ദാനയുടെ ഒരു വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.വീഡിയോയ്‌ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നടന്‍ അമിതാഭ് ബച്ചന്‍ എത്തിയിരുന്നു. നടിയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ച് എക്‌സിലുടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ നടന്‍ നാഗ ചൈതന്യയും AI വീഡിയോയോട് പ്രതികരിച്ചു.
'സാങ്കേതികവിദ്യ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് കാണുന്നത് ശരിക്കും നിരാശാജനകമാണ്, ഭാവിയില്‍ ഇത് എന്തിലേക്ക് പുരോഗമിക്കുമെന്ന ചിന്ത കൂടുതല്‍ ഭയാനകമാണ്. നടപടിയെടുക്കേണ്ടതുണ്ട്, ഇതിന് ഇരകളാകുന്നവരും ഇരകളാകുന്നവരുമായ ആളുകളെ സംരക്ഷിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നിയമം നടപ്പാക്കേണ്ടതുണ്ട്',-നാഗ ചൈതന്യ പറഞ്ഞു.
 
രശ്മികയുടെ വൈറല്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ കണ്ടിരിക്കാം. എന്നാല്‍ ഇത് ഡീപ്പ് ഫെയ്ക്ക് വീഡിയോ ആണെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ എക്‌സില്‍ എഴുതി. ഇന്ത്യയില്‍ ഡീപ്പ് ഫെയ്ക്ക് കൈകാര്യം ചെയ്യാന്‍ നിയമപരവും നിയന്ത്രണവുമായ ചട്ടക്കൂട് വേണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. ഇത് റീ പോസ്റ്റ് ചെയ്തു കൊണ്ടാണ് അമിതാഭ് ബച്ചന്‍ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍