യുവ മോര്‍ച്ച നേതാവായ ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തിൽ തരികിട സാബു എന്ന അബ്ദുസ്സമദിനെതിരെ നടപടിയെടുക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ തരികിട സാബുവിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
തികച്ചും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ തന്നെ ആയിരുന്നു തരികിട സാബു ലസിത പാലക്കലിനെതിരെ ഫേസ്ബുക്കില്‍ നടത്തിയത്. ലസിതയെ യുവമോര്‍ച്ച കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിറകേ ആയിരുന്നു തരികിട സാബുവിന്റെ ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍. ഈ സംഭവത്തില്‍ സാബുവിനെതിരെ ലസിത പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പിടികിട്ടാപുള്ളിയായ സാബു ഏഷ്യാനെറ്റ് ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രതികരണവുമായി ലസിത പാലക്കലും രംഗത്തെത്തിയിട്ടുണ്ട്. ഒരു ജിഹാദി സ്ത്രീകളെയും സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ചിലരെയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു. അതേ വ്യക്തിക്കെതിരെ സ്ത്രീകൾ പരാതി നൽകിയാൽ ആള് പിടികിട്ടാപ്പുള്ളി ആണെന്ന് പോലീസ് പറഞ്ഞു കൈ ഒഴിയുന്നു. ഇതേ വ്യക്തി പിന്നീട് കേരളത്തിലെ ഒരു ചാനലിൽ പ്രത്യക്ഷപ്പെടുന്നു. പോലീസും ഭരണ വർഗ്ഗവും കണ്ട ഭാവം നടിക്കുന്നില്ല. - ലസിത കുറിച്ചു.