രജനികാന്തിന്റെ കൂലിയില്‍ ലാല്‍ ജോസും?

കെ ആര്‍ അനൂപ്

വെള്ളി, 17 മെയ് 2024 (12:19 IST)
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ഒരുങ്ങുകയാണ്. രജനിക്കൊപ്പം ലോകേഷ് ഒന്നിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ആവേശത്തിലാണ്. ജൂണ്‍ ആറിന് ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സംവിധായകന്‍ ലാല്‍ ജോസ് പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. സിനിമയിലേക്ക് ലാല്‍ ജോസിനെ ക്ഷണം ലഭിച്ചോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
 
ലോകേഷ് കനകരാജിനെ നേരില്‍ കണ്ടപ്പോള്‍ പകര്‍ത്തിയ ചിത്രം സംവിധായകന്‍ പങ്കുവെച്ചു. താന്‍ വളരെയധികം സന്തോഷത്തിലാണെന്നാണ് ലാല്‍ ജോസ് പറയുന്നത്.ഈ തലമുറയിലെ ഏറ്റവും പ്രശസ്തനായ യുവ സംവിധായകനൊപ്പം എന്നും ലാല്‍ ജോസ് ചിത്രത്തിനൊപ്പം എഴുതിയിട്ടുണ്ട്. വരാനിരിക്കുന്ന സിനിമയില്‍ ലാല്‍ജോസും ഉണ്ടോ എന്നാണ് അറിയേണ്ടത്.
 
അതേസമയം കമല്‍ഹാസന്‍ ഗാനരചന നിര്‍വഹിച്ച സംഗീത ആല്‍ബം ഇനിമേലില്‍ നടനായി ലോകേഷ് പ്രത്യക്ഷപ്പെട്ടിരുന്നു.ശ്രുതി ഹാസന്‍ സംഗീതം നിര്‍വഹിച്ച ആല്‍ബം ഇതിനോടകം തന്നെ ഹിറ്റായി മാറി.വിജയ് നായകനായി അഭിനയിച്ച ലിയോയാണ് സംവിധായകന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ഇന്‍ഡസ്ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്ക്ക് സാധിച്ചു.ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍